IndiaLatest

അമിതമദ്യപാനം മൂലമുള്ള മരണത്തില്‍ ഇന്ത്യ മുന്നില്‍.

“Manju”

അമിത മദ്യപാനം മൂലമുള്ള മരണങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനം മൂലമുള്ള മരണ നിരക്കുകള്‍ ചൈനയേക്കാള്‍ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നും ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. അടുത്ത ആറുവർഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രതിശീർഷമദ്യ ഉപഭോഗം കുത്തനെ ഉയരുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യയിലെ 31 ശതമാനത്തിലധികവും മദ്യപരാണ്, മദ്യോപഭോഗം സ്ത്രീകളില്‍ ഇരുപതു ശതമാനമാണെങ്കില്‍ പുരുഷന്മാരില്‍ ഇരട്ടിയായി 40 ശതമാനമാണ്ലഹരിയുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മാനസികപ്രശ്നങ്ങളും ഉണ്ടാക്കുകയും പ്രതിരോധിക്കാവുന്ന ലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. കുടുംബങ്ങള്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ടാക്കുകയും അപകടങ്ങളും അതിക്രമങ്ങളും കൂട്ടുകയും ചെയ്യുംലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു.

ഇന്ത്യയിലെ പതിനഞ്ചുമുതല്‍ പത്തൊമ്ബതുവയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ അമിതമദ്യപാനത്തേക്കുറിച്ചും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 7.1 ശതമാനം യുവാക്കളും 5.2 ശതമാനം സ്ത്രീകളും അമിതമദ്യപാനത്തിന് അടിമകളാണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന പറയുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇതിന്റെ നിരക്ക് വളരെ ഉയർന്ന നിലയിലുമാണ്. ആഗോളതലത്തില്‍ പ്രതിവർഷമുണ്ടാകുന്ന ഇരുപതു മരണങ്ങളില്‍ ഒന്ന് മദ്യപാനം മൂലമുള്ള അപകടങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും രോഗങ്ങളിലൂടെയുമാണ്.

2019-ല്‍ മദ്യോപഭോഗം മൂലം 2.6ദശലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മരണങ്ങളില്‍ മുക്കാല്‍പങ്കും പുരുഷന്മരാണെന്നും റിപ്പോർട്ടിലുണ്ട്. മദ്യപാനം ലിവർ സിറോസിസ്, പലയിനം കാൻസറുകള്‍, ട്യൂബർകുലോസിസ്, എച്ച്‌..വി., ന്യുമോണിയ തുടങ്ങിയവയ്ക്കും കാരണമാകുന്നുണ്ട്പ്രതിശീർഷ മദ്യോപഭോഗത്തില്‍ 9.2 ലിറ്റർ എന്ന നിരക്കോടെ മുന്നിലുള്ളത് യൂറോപ്പ് ആണ്, 7.5 ലിറ്ററുമായി അമേരിക്ക രണ്ടാംസ്ഥാനത്തും. വടക്കൻ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ ഉപഭോഗം കുറവുമാണ്.

2019-ല്‍ മദ്യപിച്ചവരില്‍ പ്രതിദിനം ഏകദേശം 27ഗ്രാം കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അത് രണ്ടു ഗ്ലാസ് വൈനിനും, രണ്ട് ചെറിയ ബോട്ടില്‍ ബിയറിനും രണ്ട് ഷോട്സ് സ്പിരിറ്റിനും തുല്യമാണ്മദ്യത്തിനും ലഹരിക്കും അടിമപ്പെടുന്നത് തടയാൻ മതിയായ നടപടികള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

മദ്യം ഉപേക്ഷിക്കുമ്ബോള്‍ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങള്‍

ഹൃദയാരോഗ്യം മെച്ചപ്പെടും : പലരും ദിവസവും പരിമിതമായ അളവില്‍ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാല്‍, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ ട്രിഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തില്‍ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം.

കരളിന്റെ ആരോഗ്യം : ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരള്‍. എന്നാല്‍, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ഭാരം കുറയാൻ : വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറില്‍ 150 കലോറിയും വൈനില്‍ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കില്‍പ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതല്‍ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാല്‍ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.

ബന്ധങ്ങള്‍ സുഖകരമാക്കും : മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യല്‍ ഡ്രിങ്കിങ് എന്ന അവസ്ഥയില്‍നിന്ന് പലരും ബോധം നഷ്ടമാകും വരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.

കാൻസർ സാധ്യത കുറയ്ക്കും : മദ്യപാനം പലതരത്തിലുള്ള കാൻസറുകള്‍ക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. വൈൻ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാർബുദം, വായിലെ അർബുദം, കുടലിലെ അർബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാൻസറുകള്‍ക്ക് പിന്നില്‍ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ഉറക്കം മെച്ചപ്പെടും : മദ്യപാനം തുടക്കത്തില്‍ മയക്കത്തിന് സമാനമായ അനുഭവം നല്‍കുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുള്‍പ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേല്‍ക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.

പ്രതിരോധശേഷി : മദ്യം ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.

രക്തസമ്മർദം നിയന്ത്രിക്കാനാവും : വലിയ അളവില്‍ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങള്‍ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച്‌ ഈ ശേഷികള്‍ മെച്ചപ്പെടുകയും ചെയ്യും.

മദ്യത്തിന് അടിമകളായിട്ടുള്ളവർ പെട്ടെന്ന് അതുപേക്ഷിക്കുന്നത് വിത്ഡ്രോവല്‍ സിൻഡ്രോമിലേക്ക് നയിക്കാം. ഹൃദയമിടിപ്പ് ഉയരുക, ഛർദി, കൈകള്‍ വിറയല്‍, അമിത ഉത്കണ്ഠ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിദഗ്ധസഹായം തേടണം.

Related Articles

Back to top button