KeralaLatest

സ്പോട്സ് ക്വാട്ട അഡ്മി​ഷനി​ലെ അപാകതകള്‍ പരിഹരിക്കണം

“Manju”

ശ്രീജ. എസ്

തി​രുവനന്തപുരം : സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍ രീതി കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പുന:പരിശോധിക്കണമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലിറങ്ങിയ ഉത്തരവ് പ്രകാരം ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ചേര്‍ക്കേണ്ടതുണ്ട്. ഉപജില്ല ,ജില്ല, സോണല്‍ സര്‍ട്ടിഫിക്കറ്റുകളിലൊന്നും ഇത്തരത്തിലൊരു നമ്പര്‍ രേഖപ്പെടുത്താറില്ല. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്താനാകാത്തത് കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തും. സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ അതോറിറ്റി കൗണ്ടര്‍സൈന്‍ ചെയ്യണമെന്ന നിര്‍ദ്ദേശവും അപ്രായോഗികമാണ്.
വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സൈന്‍ ചെയ്യിക്കാന്‍ കുട്ടികള്‍ നെട്ടോട്ടമോടേണ്ടി വരും.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠിച്ച സ്കൂളുകളിലെത്തി അഡ്മിഷന്‍ വിദ്യാലയങ്ങളിലൊരുക്കിയ ഹെല്‍പ് ഡസ്ക് സംവിധാനത്തിലൂടെ മാത്രമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

Related Articles

Back to top button