IndiaLatest

ഇടി മിന്നലിനിടയില്‍ റീല്‍സ് ചിത്രീകരണം; വൈറലായി വീഡിയോ

“Manju”

ബീഹാര്‍: ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ കടുത്ത ചൂടിന് ശേഷം ശക്തമായ കാറ്റും മഴയും ഇടിമിന്നലുമാണ്. ഇപ്പോഴിതാ ബീഹാറില്‍ നിന്നുമുള്ളൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിന്റെ ടെറസിന് മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണത്തിനിടെ ഒരു പെണ്‍കുട്ടിയുടെ സമീപം അതിശക്തമായ മിന്നല്‍ വന്ന് പതിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നിതീഷ് എന്ന വ്യക്തിയാണ് എക്സില്‍ ഈ വീഡിയോ പങ്കുവച്ചത്.

പരിഹാറിലെ സിര്‍സിയ ബസാറിലെ അയല്‍വാസിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ മഴയത്ത് റീല്‍ ചെയ്യുകയായിരുന്ന സാനിയ കുമാരി എന്ന പെണ്‍കുട്ടിക്ക് സമീപമാണ് മിന്നല്‍ വന്ന് പതിച്ചതെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ ഭാഗ്യം കൊണ്ടാണ് ഇടിമിന്നലേല്‍ക്കാതിരുന്നതെന്നും പെട്ടെന്ന് തിരിഞ്ഞോടാന്‍ തോന്നിയതുകൊണ്ട് കുട്ടി രക്ഷപ്പെട്ടുവെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു

കുട്ടി ഡാന്‍സ് ചെയ്യാന്ട തുടങ്ങുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് ആകാശത്ത് നിന്നും ഒരു മിന്നല്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്ത് വന്ന് വീഴുന്നു. പെണ്‍കുട്ടി തിരിഞ്ഞ് ഓടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ഓരേ സ്ഥലത്ത് മൂന്ന് തവണ മിന്നല്‍ വന്ന് പതിക്കുന്നത്.

 

Related Articles

Back to top button