KeralaLatest

സന്ന്യാസദീക്ഷാ വാര്‍ഷികത്തിന് ശാന്തിഗിരിയിലെ ആദ്യകാല വനിതാ പ്രവര്‍ത്തകരെ ആദരിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ സന്ന്യസ ദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രമത്തിലെ ആദ്യകാല വനിതാ പ്രവര്‍ത്തകരെ ആദരിച്ചു. ആശ്രമത്തിന്റെ തുടക്കകാലത്ത് ഏറെ കഷ്ടതകളും, സമൂഹത്തില്‍ നിന്നുമുള്ള ഒറ്റപ്പെടുത്തലുകളുമൊക്കെ സഹിച്ച് ആശ്രമത്തോടൊപ്പം നിന്ന നിരവധി വനിതകളുണ്ട്. യൂണിറ്റുകളുടെ ആരംഭകാലത്ത് താങ്ങും തണലുമായി പ്രവര്‍ത്തിച്ച ഇവര്‍ നിശബ്ദരായ ഗുരുവിന്റെ ആശയപ്രചാരകരായിരുന്നു. ആശ്രമത്തിലെ സ്ത്രീകളില്‍ നിന്നും 22 വനിതകള്‍ സന്ന്യാസം സ്വീകരിക്കുന്ന മഹിതമായ ചടങ്ങില്‍ അവരെ ആദരിക്കുന്ന വിവരം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. സന്ന്യാസ ദീക്ഷാ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 1 മണിയുടെ അനുമോദന സമ്മേളനത്തില്‍ വെച്ച് ഇവരെ ആദരിക്കുകയായിരുന്നു.

എസ് പത്മജ കുമാരി,സേതുഭായി എൻ, സുധ കെ കെ , അന്നപുഷ്പം എസ്,ശാന്തമ്മ ബി സി,ശാരദ എല്‍ സരസ്വതി എ റ്റി,ശാരദ എസ്, ശ്രീലത ആർ, സോമലത വി ജി, മല്ലിക ദേവി ആർ, ഇന്ദിര വി, കെ, രാധാമണി എസ്(മോഹൻ,), അമ്പിളി സുകു, സുധർമ്മ ബി ഡി, മോളി എസ്,മോളി രഘുവരൻ(ലത എൽ),ഓമന എപി, സരസമ്മ കെ, മേരി മത്തായി (ഏലിക്കുട്ടി മത്തായി),സിന്ധു ടി ടി, സനൽ പ്രഭ ബി എസ്,ലത ആർ, ജലജാംബിക വി, ശ്യാമള സി പി,ജയ ബി, ഗീത കുമാരി എസ്, അർപ്പിത കെ, സുമ പി ജി,സുമ രാജൻ, ഷീജ എഫ്, മീനാക്ഷി, ചന്ദ്രിക കെ,ലളിത ജി, രജനി കുമാരി റ്റി,പത്മിനി ബി,കൗസല്യ, ഓമന എ.ആർ.മിനി കെ റ്റി, ചിത്രലേഖ കെ,രത്നകുമാരി കെ,തങ്കച്ചി എം,ശോഭന ഇ കെ , വിജയ കെ വി,സരോജിനി എൻ ഐ, ഓമന എസ്, ഓമന എ പി,ഡോ. ജയശ്രീ എൻ,റാണി ലേഖ റ്റി,ജയലളിത റ്റി സി,ലളിത എൽ,അനിരുധി പി എസ്,മല്ലിക കെ, അംബിക എസ്, സരസീ രുഹാക്ഷി, അജിത നെന്നിങ്, സതി പി,വിനികുമാരി ജി,ബേബി സി ആർ,വൈദേഹി വി,വത്സല ജെ എസ് ,ശോഭ വി എസ്,ഓമന ആർ,ചന്ദ്രമതി കെ,മോളി പി, രാധാമണി എസ്,ബീനശങ്കർ എന്നിവരാണ് അനുമോദന സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ നിന്നും ആദരം ഏറ്റുവാങ്ങിയത്.

 

Related Articles

Back to top button