IndiaKeralaLatest

പളനിയില്‍ ഇന്ന് ശാന്തിഗിരിയുടെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

“Manju”

പളനി (തമിഴ്നാട്) : പളനിയിലെ പളനിമുരുകന്‍ തിരുമന മണ്ഡപം ട്രസ്റ്റ് ഹാളില്‍ ഇന്ന് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് ക്യാമ്പ് നടക്കുക.

ശാന്തിഗിരി ആശ്രമം, പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി.യുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സസ്മിത പി., അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനിയന്‍ലാല്‍ പി.കെ., മെഡിക്കല്‍ ഓഫീസര്‍ ഡോ.വിവേക് വൈദ്യനാഥന്‍, പ്രസൂതി ഏവം സ്ത്രീരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ.തിലകവതി അമ്മാള്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

ഹൗസ് സര്‍ജന്മാരായ അഫീഫ ഫാത്തിമ, അശ്വനി എം.എന്‍., പ്രിയങ്ക പി., അനിത അജിത്ത്, പൊന്നു കൃഷ്ണ, കാവ്യ ദിലീപ്, ഗ്രീഷ്മ സുബാഷ്, മീര കുഞ്ഞുമോന്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കാളികളാകും. റിസപ്ഷന്‍: ദീപ ഡി, ലാബ് : സ്വാതി കെ., ഫാര്‍മസി: വിഷ്ണു കെ., ജിതേന്ദ്ര കെ.സി., മാര്‍ക്കറ്റിംഗ് ശരവണന്‍ ആര്‍ എന്നിവര്‍ നിര്‍വ്വഹിക്കും.

 

Related Articles

Back to top button