KannurKeralaLatest

ശാന്തിഗിരിയിലെ വിവാഹ സങ്കൽപം സത്സന്താനങ്ങളുടെ ജന്മത്തിനായി: സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

തലശ്ശേരി : ശാന്തിഗിരിയിലെ വിവാഹം മത വർ‌ണ്ണ വർഗ്ഗാതീതമാ‌ണെന്നും, ജീവനിലെ ചേർച്ചയാ‌ണ് അവിടെ കൂട്ടിച്ചേർക്കപ്പെടുന്നതെന്നും, വിവാഹ സങ്കൽപം സൽസന്താനങ്ങളുടെ ജന്മത്തിനാണെന്നും ശാന്തിഗിരി ‌|ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി.

ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയിൽ പാതിരയാട് യൂനിറ്റിൽ ശാന്തിഗിരി ‌ആശ്രമം സ്ഥാപകൻ നവജ്യോതി ശ്രീകരു‌ണാകര ഗുരുവിന്റെ ജന്മദിനമായ നവപൂജിതംഅഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി.

 

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തലശ്ശേരി ഏരിയ സീനിയർ കൺവീനർടിടി. രാജീവൻ സ്വാഗത ആശംസിച്ച യോഗത്തിൽ ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയ ഇൻചാർജ്ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അധ്യക്ഷനായിരുന്നു.

ചടങ്ങിൽ ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ നേജർ പ്രജീഷ് . എൻ .കെ കൃതഞ്ജതയും അറിയിച്ചു. ‌ഞായറാഴ്ച ദിവസമായ ‌ഇന്ന് 9 മ‌ണിക്ക് ‌ഇരിട്ടിയിലും വൈകിട്ട് 3 മ‌ണിക്ക് മട്ടന്നൂരും നടക്കുന്ന സാംസ്കാരിക സംഗമത്തിൽ സ്വാമി സംസാരിക്കും. സെപ്തംബർ 8 നാണ് നവപൂജിതം ‌|ആഘോഷങ്ങൾ നടക്കുക.

Related Articles

Back to top button