KeralaLatest

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് വൈറസ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച്‌ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും രോ​ഗം സ്ഥിരീകരിച്ചു. ജില്ലാ ജനറല്‍ ആശുപത്രിയിലെ സൈകാട്രി വിഭാഗം ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. നേരത്തേ ജനറല്‍ ആശുപത്രിയില്‍ ചെല്ലാനത്തു നിന്നുള്ള കോവിഡ് രോഗി എത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ 76 പേര്‍ ക്വാറന്റീനില്‍ പോയിരുന്നു.

എന്നാല്‍ രോഗം സ്ഥിരീകരിച്ച വ്യക്തി ഇദ്ദേഹത്തിന്റെ വകുപ്പില്‍ എത്തിയിരുന്നില്ല. ഇതോടെ കോട്ടയം സ്വദേശിയായ ഡോക്ടര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. ഇദ്ദേഹവുമായി അടുത്തിടപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.. ആശുപത്രി ജീവനക്കാരടക്കം നിരവധി പേര്‍ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി കോവിഡ് കേന്ദ്രം ആക്കിയിട്ടുള്ളതിനാല്‍ മറ്റ് രോഗങ്ങളുടെ ചികിത്സകളെല്ലാം നടത്തുന്നത് ജനറല്‍ ആശുപത്രിയിലാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണഅ പ്രതീക്ഷിക്കുന്നത്

Related Articles

Back to top button