KeralaLatest

വിശ്വാസത്തിൽ ദൃഢതയുള്ളവരായിരിക്കണം: സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

തലശ്ശേരി : പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും ദൃഢുള്ളവരായിരിക്കണം ഭക്തരെന്നും, ശാന്തിഗിരി പരമ്പരയില്‍ ഗുരുവിങ്കല്‍ അടിയുറച്ച വിശ്വാസത്തിലധിഷ്ഠിതമായ ജീവിതമാണുണ്ടാകേണ്ടതെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയിൽ ഇരിട്ടി യൂണിറ്റിൽ നവപൂജിതം അഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ചടങ്ങിൽ ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ജനറൽ മാനേജർ എം. മുരളീധരന്‍ സ്വാഗതവും ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ഇൻചാർജ്ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ചടങ്ങിൽ ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം സീനിയർ കൺവീനർ പി. പ്രേമരാജൻ  കൃതഞ്ജതയും അറിയിച്ചു


ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ 98-ാം മത് ജന്മദിനമാണ് ഈ വരുന്ന സെപ്തംബര്‍ 8 ന് ഞായറാഴ്ച ശാന്തിഗിരി പരമ്പര ആഘോഷിക്കുന്നത്. നവപൂജിതമായി ആഘോഷിക്കുന്ന ഈ ജന്മദിനത്തോടനുബന്ധിച്ച് സാംസ്കാരിക സംഗമങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, കര്‍മ്മപരിപാടികള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് വിവിധ യൂണിറ്റുകളിലായി നടന്നു വരുന്നത്.

Related Articles

Back to top button