KeralaLatestThiruvananthapuram

ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കര്‍സേവ നടന്നു.

“Manju”

തിരുവനന്തപുരം :നെയ്യാറ്റിൻകര ഏരിയയിലെ ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ ഇന്ന് 30-06-24, ഞായറാഴ്ച കേന്ദ്രാശ്രമത്തിൽ കർമ്മം നടന്നു. നെയ്യാറ്റിൻകര ഏരിയയിലെ ശാന്തിഗിരി വി.എസ്.എൻ.കെ., ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകരും കർമ്മത്തിൽ സജീവമായി പങ്കെടുത്തു. കമ്മ്യൂണിറ്റി കിച്ചണിൽ നടന്ന വിവിധ കർമ്മങ്ങൾക്ക് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി നേതൃത്വം നൽകി.

രാവിലെ 9 മണിയുടെ ആരാധനക്ക് ശേഷം പ്രാർത്ഥനയോടെ എല്ലാവരും കർമ്മം ആരംഭിക്കുകയും വൈകിട്ട് 5 മണിയുടെ ആരാധനക്ക് കർമ്മം പൂർത്തിയാക്കി ഗുരുപാദങ്ങളിൽ സമർപ്പിക്കുകയും ചെയിതു. നെയ്യാറ്റിൻകര ഏരിയ ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വി, ശാന്തിഗിരി മാതൃമണ്ഡലം ഇൻചാർജ് ജനനി ഗൗതമി ജ്ഞാന തപസ്വിനി, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ചുമതല വഹിക്കുന്ന ഓമന എസ്.,നെയ്യാറ്റിൻകര ഏരിയ ഓഫീസ് മാനേജർ ശശീന്ദ്രദേവ് കെ., എന്നിവർ പ്രവർത്തകർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകി. എല്ലാ മാസവും ഒരു ദിവസം ഗുരുസന്നിധിയിൽ ഒത്തൊരുമിച്ചു കർമ്മം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് നെയ്യാറ്റിൻകരയിൽ നിന്നും ആത്മബന്ധുക്കൾ ഈ കർമ്മ പരിപാടിക്ക് എത്തിചേർന്നത്.

Related Articles

Back to top button