KeralaLatestPalakkad

പാലക്കാട് കുഴല്‍മന്തത്ത് ശാന്തിഗിരിയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ ക്യാമ്പ് നടന്നു.

“Manju”

കുഴല്‍മന്തം (പാലക്കാട്) : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30 ഞായറാഴ്ച പാലക്കാട് അഞ്ചത്താണി കുഴല്‍മന്തം ശ്രീനാരായണ ഗുരുമന്ദിരത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു. പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.പി. മോഹന്‍ദാസ് കോര്‍ഡിനേറ്റ് ചെയ്ത് രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നടന്ന ക്യാമ്പില്‍ ശാന്തിഗിരിയുടെ പാലക്കാട് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

ശാല്യതന്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നിധിന്‍ മോഹന്‍, ശാലക്യതന്ത്രം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആദര്‍ശ് രവി, പ്രസൂതി ഏവം സ്ത്രീരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ.തിലകവതി അമ്മാള്‍, ആയുര്‍വേദ മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.സുജപ്രിയ എസ്. പ്രഭു, ഡോ.മംഗളന്‍ ബി എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നിര്‍ദ്ദേശിച്ചു.

ഹൗസ് സര്‍ജന്മാരായ റിനി വില്‍സണ്‍, അഞ്ജലി കെ.കെ., അനു കൃഷ്ണ, ആവണി കൃഷ്ണ, പൂജ അനിലന്‍, ശ്രീലക്ഷ്മി രഘു, സ്വാതി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. ഫാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മസിയില്‍ കോകിലവാണി റ്റി.എസും, മാര്‍ക്കറ്റിംഗില്‍ ആര്‍.ശരവണനും, ഗതാഗതത്തില്‍ രോഹിത് വിഷ്ണുവും സഹകരിച്ചു.

 

 

Related Articles

Back to top button