InternationalLatest

ഇന്ത്യൻ ടീം പ്രത്യേക വിമാനത്തില്‍ ഇന്ന് നാട്ടിലേക്ക്

“Manju”

ബാര്‍ബഡോസ്: ബെറില്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ബാര്‍ബഡോസില്‍ കുടുങ്ങി പോയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. ചുഴലിക്കൊടുങ്കാറ്റ് കാരണം ടി 20 ക്രിക്കറ്റ് ലോകകപ്പില്‍ വിജയിച്ച ടീമിന് മടക്കയാത്ര നടത്താൻ സാധിക്കാതെ വന്നു . തിങ്കളാഴ്ച പുലര്‍ച്ചെ ടീം ഇന്ത്യയിലേക്ക് മടങ്ങാൻ നിക്കുവായിരുന്നു എന്നാല്‍, ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ യാത്ര മാറ്റിവെക്കേണ്ട അവസ്ഥയായി. ശേഷം താരങ്ങളും കുടുംബാംഗങ്ങളും ഹോട്ടലില്‍ത്തന്നെ കഴിയുകയായിരുന്നു.

ഇതോടെയാണ് ബിസിസിഐ ഇന്ത്യൻ ടീമിന് വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയത്. 7:45-ന് ബുധനാഴ്ച വൈകുന്നേരം സംഘം ഡല്‍ഹിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർക്കൊപ്പം ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായും കൂടെ ഉണ്ട് .

Related Articles

Back to top button