IndiaLatest

ദീപാവലി സൈനികര്‍ക്കൊപ്പമാഘോഷിച്ച്‌ പ്രധാനമന്ത്രി

“Manju”

കാര്‍ഗില്‍: പതിവ് തെറ്റിച്ചില്ല, ഇത്തവണയും ദീപാവലി സൈനികര്‍ക്കൊപ്പമാഘോഷിച്ച്‌ പ്രധാനമന്ത്രി. കാര്‍ഗിലില്‍ എത്തിയ പ്രധാനമന്ത്രിയെ സൈനികര്‍ സ്വീകരിച്ചു. ഇക്കുറിയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.

ഇതിനപ്പുറം മറ്റൊരു സന്തോഷമില്ല. രാജ്യത്തെ ഓരോ ഉത്സവവും സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. കാര്‍ഗിലില്‍ നമ്മുടെ സൈന്യത്തിന്റെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു .അത് നേരിട്ട് മനസിലാക്കാന്‍ തനിക്ക് സാധിച്ചിരുന്നു. രാജ്യസ്‌നേഹം ദൈവസ്‌നേഹത്തിന് തുല്യമാണ്. ത്യാഗവും, സഹനവും, സ്‌നേഹവും ചേര്‍ന്നതാണ് പുതിയ ഇന്ത്യ. തീവ്രവാദത്തിന്റെ കൂടി അന്ത്യത്തിന്റെ പ്രതീകമാണ് ദീപാവലി. കാര്‍ഗിലില്‍ തീവ്രവാദത്തിന്റെ വേരറുക്കാന്‍ നമ്മുടെ സൈന്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുദ്ധമെന്നത് അവസാനത്തെ വഴിമാത്രമാണ്. സമാധാന ശ്രമങ്ങളിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. വനിതകള്‍ സൈന്യത്തിന്റെ ശക്തി കൂട്ടുമെന്നും മോദി പറഞ്ഞു

Related Articles

Back to top button