KeralaLatest

കുടുംബ ബന്ധങ്ങളെ സ്നേഹം കൊണ്ട് ഒരുമിപ്പിക്കണം – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

തലശ്ശേരി : ശാന്തിഗിരി ആശ്രമത്തില്‍ കുടുംബബന്ധങ്ങള്‍ക്കും, ഗൃഹസ്ഥാശ്രമികള്‍ക്കും ഗുരു നല്‍കിയിരുന്നത് പ്രധാനപ്പെട്ട സ്ഥാനമാണ്. വ്യക്തി നന്നായാല്‍ കുടുംബവും കുടുംബം നന്നായില്‍ സമൂഹവും, രാജ്യവും നന്നാവുമെന്ന് ഗുരു നമ്മെ പഠിപ്പിച്ചു. ബന്ധങ്ങളെ സ്നേഹം കൊണ്ട് ഒരുമിപ്പിച്ച് കൊണ്ട് പോവണമെന്നും ശാന്തിഗിരി ആശ്രമം, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി.

ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയയിൽ വേങ്ങാട് യൂനിറ്റിൽ നവപൂജിതം ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. തലശ്ശേരി ഏരിയിൽ നടന്നുവരുന്ന സത്സംഗങ്ങളുടെ സമാപന സത്സംഗമായിരുന്നു വേങ്ങാട് യൂനിറ്റിൽ നടന്നത്. തലശ്ശേരി ഏരിയയിൽ 12 സത്സംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിയാലി നടന്നത്. ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ഇൻചാർജ്ജ് ആത്മബോധ ജ്ഞാനതപസ്വി അധ്യക്ഷനായിരുന്ന ചടങ്ങിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കൺവീനർ രാജീവൻ. ടി സ്വാഗതവും സീനിയര്‍ കണ്‍വീനര്‍ പ്രേമരാജൻ. പി കൃതഞ്ജതയും അറിയിച്ചു.

Related Articles

Back to top button