IndiaKeralaLatest

പിണറായിയെ നേരിടാന്‍ ഡോ. ക്ഷമ മുഹമ്മദ്

“Manju”

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ഇക്കുറി ശക്തയായ സ്ഥാനാര്‍ത്തിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. എഐസിസി വക്താവ് ഡോ. ക്ഷമ മുഹമ്മദിനെയാണ് കോണ്‍ഗ്രസ് ഇക്കുറി മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. കണ്ണൂരില്‍ ബന്ധുബലമുള്ള ക്ഷമ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
എക്കാലത്തും സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് ധര്‍മ്മടം. മണ്ഡലരൂപീകരണത്തിന് ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ഇടതിന് മികച്ച വിജയമാണ് ഇവിടെ നേടാന്‍ കഴിഞ്ഞത്. 2011ല്‍ കെകെ നാരായണന്‍ കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെ 15162 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയം 36905 വോട്ടുകള്‍ക്കായിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്നു മമ്പറം ദിവാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് തെരച്ചില്‍ തുടങ്ങിയത്.
വിജയപ്രതീക്ഷയില്ലെങ്കിലും മുഖ്യമന്ത്രിയെ മണ്ഡലത്തില്‍ തന്നെ തളച്ചിടുക എന്നതാണ് ഇതുവഴി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഡോ. ക്ഷമയും ഇവിടെ മത്സരിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരി്ക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ 50424 വോട്ടുകള്‍ വര്‍ധിപ്പിക്കാനാകുമെന്നാണ് ക്ഷമ പറയുന്നത്.
ധര്‍മ്മടം അല്ലെങ്കില്‍ കൂത്തുപറമ്പിലോ, തളിപ്പറമ്പിലോ മത്സരിക്കാന്‍ തയ്യാറാണെന്നും ക്ഷമ മുഹമ്മദ് പറയുന്നുണ്ട്. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലങ്ങള്‍ വിട്ട് എതിരാളികളുടെ കോട്ടയില്‍ മത്സരിക്കാമെന്നു പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലാത്ത കാലത്താണ് ക്ഷമ ഈ വെല്ലുവിളി ഏറ്റെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
അഞ്ചരക്കണ്ടി, ചെബ്ലിത്തോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശേരി, ധര്‍മ്മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകള്‍ ചേരുന്നതാണ് ധര്‍മ്മടം മണ്ഡലം.

Related Articles

Back to top button