KeralaLatest

കടൽച്ചൊറി കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.

“Manju”

തിരുവനന്തപുരത്ത് മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ച് വീണ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 29 ന് രാവിലെ കടലിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. വലയിൽ കുടുങ്ങിയ കടൽച്ചൊറി എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതോടെ ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related Articles

Back to top button