KeralaLatest

ശാന്തിഗിരി വിദ്യാഭവനിൽ ബഷീർ അനുസ്മരണം – “ഇമ്മിണി ബല്യ ബഷീർ”

“Manju”

പോത്തന്‍കോട് : വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാമത് അനുസ്മരണ ദിനമായ ഇന്ന് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും, കവിയും, മുൻ ഗവൺമെന്റ് സ്പെഷ്യൽ സെക്രട്ടറിയുമായ കെ. സുദർശനൻ ചടങ്ങിൽ മുഖ്യാതിഥിയായി. ഇമ്മിണി ബല്യ ബഷീർ എന്ന പരിപാടിയിലൂടെ ബഷീറിന്റെ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ വേദിയിൽ പുനരാവിഷ്കരിച്ചു.

കഥകളിലൂടെ നമ്മളറിയാതെ നമ്മുടെ ഹൃദയത്തെ തൊട്ട കഥാകാരൻ, ബഹുമതികളുടെ പിന്നാലെ പോകാതെ മനുഷ്യ മനസ്സുകളുടെ പിന്നാലെ പോയ മനുഷ്യസ്നേഹി, ആയുസ്സിന്റെ ഖജനാവ് പടച്ചതമ്പുരാന്റെ കയ്യിലാണെന്നും അവിടെ സമയത്തിനാണ് വില എന്നും ഓർമ്മിപ്പിച്ച ജീവിതാസ്വാദകൻ, പലർക്കും നമ്മൾ വേണ്ടപ്പെട്ടവർ ആണെന്നും എന്നാൽ എല്ലായ്പ്പോഴും അല്ല എന്ന് നമ്മെ ഓർമ്മിപ്പിച്ച ദാർശനികൻ , യുദ്ധം ഇല്ലാതിരിക്കാൻ എല്ലാവർക്കും വരട്ടുചൊറി വരട്ടെ എന്നു പറഞ്ഞ നമ്മുടെ സ്വന്തം ബഷീർ എന്നിങ്ങനെ ബഷീറിനെ കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സ്മിജേഷ് എസ് എം അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ദീപ്തി എസ് വിദ്യ സ്വാഗതവും അർച്ചന എസ് പിള്ള നന്ദിയും പറഞ്ഞു.

Related Articles

Back to top button