പട്ടാമ്പി: അസമിലെ ഗുവാഹതിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി സായ് നന്ദന സംസ്ഥാനത്തിന് അഭിമാനമായി.
ലോങ് ജംപിലാണ് കൊപ്പം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസുകാരി മിന്നും വിജയം നേടിയത്. കായികാധ്യാപകന് ഹരിദേവന്റെ ശിക്ഷണത്തില്‍ നിരവധി നേട്ടങ്ങള്‍ കൊയ്ത സായ് നന്ദന കായികകേരളത്തിന്റെ മികച്ച പ്രതീക്ഷയാണ്.