IndiaLatest

ഐ-ഡ്രോണ്‍ പദ്ധതിക്ക് തുടക്കം

“Manju”

ഡല്‍ഹി : ഐസിഎംആറിന്റെ ഡ്രോണ്‍ അധിഷ്ഠിത വാക്‌സിന്‍ വിതരണ പദ്ധതിയായ ഐ-ഡ്രോണ്‍ സംവിധാനത്തിന് മണിപ്പൂരില്‍ തുടക്കം കുറിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ലോക്തക് തടാകത്തിലെ കരംഗ് ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് വാക്സീന്‍ എത്തിച്ചത്. 15കിലോമീറ്റര്‍ ദൂരം 12-15 മിനിറ്റിനുള്ളില്‍ താണ്ടിയാണ് ഡ്രോണ്‍ കോവിഡ് വാക്സിന്‍ എത്തിച്ചത്.

ദക്ഷിണേഷ്യയില്‍ ഇതാദ്യമായാണ് കൊവിഡ് വാക്‌സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരമാണ് ഡ്രോണുകള്‍ നിര്‍മിച്ചത്. ഇന്ത്യയിലെ പ്രയാസമേറിയതും എത്തിച്ചേരാനാകാത്തതുമായ ഭൂപ്രദേശങ്ങളില്‍ ഡ്രോണ്‍ സംവിധാനം വാക്‌സിന്‍ വിതരണം സുഗമമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.

Related Articles

Back to top button