ശ്രീജ.എസ്
രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിവസം പ്രദര്‍ശനത്തിനു എത്തുന്നത് പതിനെട്ടു ചിത്രങ്ങളാണ് . മത്സര വിഭാഗത്തില്‍ ആദ്യം ബഹ്മെന്‍ തവോസി സംവിധാനം ചെയ്ത ദി നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയല്‍, ഇറ്റ്സ് എ റെസ്റക്ഷന്‍ , റഷ്യന്‍ ചിത്രമായ ഇന്‍ ബിറ്റ്വീന് ഡൈയിങ്, ഇറാനിയന്‍ ചിത്രം മുഹമ്മദ് റസോള്‍ഫിന്റെ ദെയ്ര് ഈസ് നോ ഈവിള്‍ എന്നിവ യാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങള്‍.
ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട യെല്ലോ ക്യാറ്റ്,സമ്മര്‍ ഓഫ് 85 എന്നിവയാണ് മേളയിലെ ആദ്യ പ്രദര്‍ശനങ്ങള്‍ . ഇതുള്‍പ്പടെ ഒന്‍പത് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഓഫ് ദി കിങ്സ്, ഷൂജന് വീയുടെ സ്ട്രൈഡിങ് ഇന്റ്റു ദി വിന്‍ഡ്, നീഡില്‍ പാര്‍ക്ക് ബേബി, ഫെബ്രുവരി, മാളു, ഇസ്രയേല്‍ ചിത്രം ലൈല ഇന്‍ ഹൈഫ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സെന്ന ഹെഡ്ജിന്റെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പൃഥ്വി കൊനനൂര്‍ സംവിധാനം ചെയ്ത വെയര്‍ ഈസ് പിങ്കി?, റെട്രോസ്പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്-ഡോംങ് ചിത്രം ഒയാസിസ്, ഗൊദാര്‍ദ് ചിത്രം ബ്രെത്ലെസ്സ് എന്നിവയും ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കും.