രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. എറണാകുളത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 87 രൂപ 76 പൈസയും ഡീസലിന് 81 രൂപ 98 പൈസയുമാണ്. തിരുവനന്തപുരം നഗരത്തില്‍ 89രൂപ 48 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 63 പൈസ. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ ഇന്ധനവില കൂട്ടുന്നത് ഇത് ആറാം തവണയാണ്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിച്ചത്.
Related Articles
Check Also
Close
-
വെള്ളമില്ല : അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിJuly 16, 2022 12:53 PM