ശ്രീജ.എസ്
ചെന്നൈ: തമിഴ്നടന്‍ തൂങ്ങിമരിച്ച നിലയില്‍. ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ചയാണ് സുഹൃത്തിന്റെ പേരാംബലൂറിലെ വീട്ടില്‍ കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ ഇന്ദ്രകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്ദ്രകുമാറിന് ഭാര്യയും കുഞ്ഞുമുണ്ട്. ശ്രീലങ്കന്‍ സ്വദേശിയായ ഇന്ദ്രകുമാര്‍ ചെന്നൈയിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു താമസം.