ശ്രീജ.എസ്
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. തമിഴ്നാട്ടില്‍ മൂന്നാം മുന്നണിയിലേക്ക് കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് കമല്‍ ഹാസന് പ്രതികരിച്ചത് .
അതെ സമയം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിലെ ഭിന്നതയ്ക്കിടെയാണ് കമലിന്റെ ക്ഷണമുണ്ടായിരിക്കുന്നത്. ഒരേ കാഴ്ചപ്പാട് ഉള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതമെന്നും ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു .