InternationalLatest
ഒന്നര കോടി കോവിഡ് വാക്സിന് നഷ്ടപ്പെടുത്തി ജോണ്സണ് ആന്റ് ജോണ്സണ്
വാഷിങ്ടണ്‍: പ്രമുഖ കോവിഡ് വാക്സിന് നിര്‍മാണ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് കരാര്‍ കമ്പനിയുടെ വീഴ്ച മൂലം നഷ്ടപ്പെടുത്തേണ്ടി വന്നത് ഒന്നര കോടി കോവിഡ് വാക്സിനുകള്‍. ഉപകരാര്‍ എടുത്ത ബാള്‍ട്ടിമോര്‍ ആസ്ഥാനമായ എമര്‍ജന്റ് ബയോസൊലൂഷന്‍സ് ആണ് യുഎസ് കമ്പനിക്ക് വന്‍ നഷ്ടം വരുത്തി വച്ചത് . ഇതേ കമ്പനിയാണ് ജോണ്സണ് ആന്റ് ജോണ്സണ് പുറമെ ആസ്ട്രസെനക്കക്കും കോവിഡ് വാക്സിന് ചേരുവകള്‍ നല്‍കുന്നത്.
ഇവ രണ്ടും പരസ്പരം മാറിയതാണ് അപകടം വരുത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോണ്സണ് ആന്റ് ജോണ്സണ് അടിയന്തരമായി മരുന്ന് കയറ്റുമതി നിര്‍ത്തിവെച്ചു. സംഭവം അമേരിക്കന്‍ ഭക്ഷ്യ, മരുന്ന് വിഭാഗം അന്വേഷിച്ചുവരികയാണ്. കൈയബദ്ധമാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം .