ErnakulamKeralaLatest

വൈ​റ്റി​ല പാ​ലം തു​റ​ന്ന കേ​സ്: നിപുണ്‍ ചെറിയാന്‍ ജയില്‍ മോചിതനായി

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസില്‍ അറസ്റ്റിലായ നിപുണ്‍ ചെറിയാന്‍ ജയില്‍ മോചിതനായി. ജാ​മ്യം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ഇ​ന്ന് ജ​യി​ല്‍ മോ​ച​തി​നാ​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി നി​പു​ണ്‍ ചെ​റി​യാ​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഒ​രു ല​ക്ഷം രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്. വി ​ഫോ​ര്‍ കേ​ര​ള കാം​പെ​യ്ന്‍ ക​ണ്‍​ട്രോ​ള​റാ​ണ് നി​പു​ണ്‍ ചെ​റി​യാ​ന്‍. ജയിലില്‍ നിന്ന് ഇറങ്ങിയ നിപുണിനെ സ്വീകരിക്കാന്‍ വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പൂമാലയണിയിച്ചാണ് നിപുണിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ പക പോക്കുകയായിരുന്നുവെന്ന് നിപുണ്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രതികരിച്ചു.

Related Articles

Back to top button