ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി ഡോക്ടര്‍. ഇവരുടെ മകനും രോഗം ബാധിച്ച് ചികിത്സയിലായതോടെയാണ് മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഡോക്ടര്‍ മുന്നോട്ട് വന്നത്.ബുധനാഴ്ചയാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആശുപത്രിയില്‍ നിന്ന് എനിക്കൊരു കോള്‍ ലഭിക്കുന്നത്. 78കാരിയായ സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചുവെന്നും അവരുടെ മകനും രോഗബാധയുള്ളതിനാല്‍ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ആരുമില്ലെന്നുമായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്.
ഞാന്‍ ഉടന്‍ തന്നെ അവരുടെ ബന്ധുക്കളേയും അയല്‍ക്കാരെയും ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവരാരും മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ മുന്നോട്ട് വരാതായതോടെ ആ കര്‍ത്തവ്യം താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടറായ വരുണ്‍ ഗാര്‍ഗ് പറഞ്ഞു.