IndiaLatest

നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ കോവിഡിന്റെ മൂന്നാം തരംഗം തടയാം

“Manju”

ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ രാജ്യത്ത്​ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവില്ലെന്ന്​ കേന്ദ്രസര്‍ക്കാറിന്റെ ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ.വിജയരാഘവന്‍. അതീവ ശ്രദ്ധയോടെ മുന്നേറിയാല്‍ മൂന്നാം തരംഗത്തെ ഇന്ത്യക്ക്​ പ്രതിരോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ശക്​തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ കോവിഡിന്റെ മൂന്നാം തരംഗം ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങും. ചിലപ്പോള്‍ മൂന്നാം തരംഗം ഉണ്ടായില്ലെന്നും വരാം. പ്രാദേശികതലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ക്കനുസരിച്ചാവും മൂന്നാം തരംഗത്തിന്റെ ഭാവി. ഇതിനായി നഗരങ്ങളില്‍ തുടങ്ങി സംസ്ഥാനതലങ്ങളില്‍ വരെ കര്‍ശന നടപടി സ്വീകരിക്കണം .” അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത്​ യു.പി, ഡല്‍ഹി, മഹാരാഷ്​ട്ര, രാജസ്ഥാന്‍, ചത്തീസഗഢ്​, ഗുജറാത്ത്​, മധ്യപ്രദേശ്​, തെലങ്കാന സംസ്ഥാനങ്ങളില്‍ കോവിഡ്​ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണെന്ന്​ ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ആരതി അഹുജ വെളിപ്പെടുത്തി .

അസം, ഹിമാചല്‍പ്രദേശ്​, പഞ്ചാബ്​, ജമ്മുകശ്​മീര്‍, പുതുച്ചേരി, മേഘാലയ, ​ത്രിപുര​ അരുണാചല്‍ ​പ്രദേശ്​, നാഗാലാന്‍ഡ്​ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം അതിവേഗത്തില്‍ ഉയരുകയാണ്​. 24 സംസ്ഥാനങ്ങളിലും ടെസ്​റ്റ്​പോസിറ്റിവിറ്റി നിരക്ക്​ 15 ശതമാനത്തിന്​ മുകളിലാണ്​. ഒന്‍പത്​ സംസ്ഥാനങ്ങളില്‍ അഞ്ചിനും 15നും ഇടയിലാണ്​ പോസിറ്റിവിറ്റി നിരക്ക്.​ മൂന്ന്​ സംസ്ഥാനങ്ങളില്‍ മാത്രമാണ്​ നിലവില്‍ അഞ്ച്​ ശതമാനത്തിന്​ താഴെ പോസിറ്റിവിറ്റി നിരക്കുള്ളതെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി പറഞ്ഞു.

Related Articles

Check Also
Close
Back to top button