ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഹിന്ദു ക്ഷേത്രത്തില്‍ മോഷണം. ശ്രീ വിശാലാക്ഷി സമതേ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. തുടര്‍ന്ന് ശ്രീകോവിലിന്റെ പൂട്ടും തകര്‍ത്തു. പുലര്‍ച്ചെ നടതുറക്കാനെത്തിയ പൂജാരിയാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.
Related Articles
Check Also
Close
-
പൊന്നമ്പൂവിന് പൊന്നുവില – കിലോയ്ക്ക് വില രണ്ടായിരംവരെFebruary 25, 2022 9:41 PM