![](https://i0.wp.com/santhigirinews.org/wp-content/uploads/2021/05/8-47.jpg?resize=780%2C470&ssl=1)
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ സോണാലി ഗുഹ തന്നെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനര്‍ജിക്ക് കത്തെഴുതി. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സോണാല്‍ ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടതില്‍ ക്ഷമ ചോദിക്കുന്നാതായും അവര്‍ ശനിയാഴ്ച അയച്ച കത്തില്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെ അവര്‍ തന്നെയാണ് കത്ത് പുറത്തുവിട്ടത്.