LatestThiruvananthapuram

ഓണ്‍ലൈന്‍ പഠനം; ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം ;ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ഡിജിറ്റല്‍ പഠന ഉപകരണ ശേഖരണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്നും സര്‍ക്കാര്‍ എല്ലാത്തിനും കൂടെ ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പാഠപുസ്തകം കയ്യിലുള്ളത് പോലെ ഡിജില്‍ ഉപകരണം ഓരോ കുട്ടിയുടെയും കയ്യിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനായി പഠന ഉപകരണങ്ങള്‍ ന്യായമായ നിരക്കില്‍ ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button