മണ്ണാര്‍ക്കാട് : ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണ്ണാര്‍ക്കാട് തെങ്കര പെരുമണ്ണില്‍ വീട്ടില്‍ ഹംസ (56), റാന്നി വടശ്ശേരിക്കര മുണ്ടപ്ലാക്കല്‍ സുരേഷ് കുമാര്‍ (55) എന്നിവരാണ് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ബ്ലാക്ക് ഫംഗസ് സംശയത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയമായി വരുകയായിരുന്നു. കോവിഡ് ബാധിച്ച് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുരേഷ്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ മരിച്ചു. സ്രവ സാമ്ബിള്‍ ശേഖരിച്ചശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കരിക്കുകയും ചെയ്തു.
Related Articles
രണ്ടാംഘട്ടം വോട്ടെടുപ്പ്;അഞ്ച് ജില്ലകളിലും പോളിംഗ് 53 ശതമാനം പിന്നിട്ടു
December 10, 2020 2:54 PM
Check Also
Close
-
ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെക്ക് 32-ാം പിറന്നാള്‍; ആശംസകളുമായി ക്രിക്കറ്റ് ലോകംJune 7, 2020 11:54 AM