കൊല്‍ക്കത്ത: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ കാടിളക്കിയ പ്രചാരണവും കേന്ദ്ര നേതാക്കളുടെ തിരയിളക്കവും കണ്ട് ബി.ജെ.പി അധികാരത്തിലേക്കെന്ന് തോന്നിച്ചതിനൊടുവില്‍ ഒന്നുമല്ലാതെ അരികിലായപ്പോള്‍ ശരിക്കും വടിപിടിച്ച് കുറെപേര്. അടുത്ത മന്ത്രിസഭയില്‍ ഇടമുറപ്പിച്ച് തൃണമൂലില്‍നിന്ന് കണ്ടംചാടി ഭാരതീയ ജനത പാര്‍ട്ടിയിലെത്തിയവരാണ് ഉള്ളതും കളഞ്ഞ് പെരുവഴിയില്‍ നോക്കുകുത്തികളായത്. പരമാവധി വേഗത്തില്‍ പഴയ തട്ടകത്തില്‍ തിരികെയെത്താന്‍ ഇവര്‍ ശ്രമം ഊര്‍ജിതമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.മുന്‍ തൃണമൂല്‍ എം.എല്‍.എമാരും പാര്‍ട്ടി നേതാക്കളുമാണ് ഇതിനകം തിരികെ പഴയ പാളയത്തില്‍ ഇടമുറപ്പിക്കാന്‍ നീക്കം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ചെയ്ത തെറ്റുകള്‍ക്ക് മാപ്പുചോദിച്ച് പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്ക് കത്തെഴുതിയവര്‍ അനവധിപേരുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.
Related Articles
Check Also
Close
-
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നു മുതല്‍September 1, 2021 8:32 PM