IndiaLatest

സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണ പദ്ധതി ; 4 പേര്‍ അറസ്റ്റില്‍

“Manju”

ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ട നാല്​ പേര്‍ അറസ്റ്റിലായതായി ജമ്മു – കശ്​മീര്‍ പൊലീസ്​. ഭീകരന്‍ ജെയ്​ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്​ പിടിയിലായത്​. ഡ്രോണുകളിലെത്തുന്ന ആയുധങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും പൊലീസ്​ വെളിപ്പെടുത്തുന്നു.

ആഗസ്റ്റ്​ 15ന്​ മുമ്പ്​ ജമ്മുവില്‍ ബോംബ്​ സ്ഥാപിച്ച്‌​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ്​ സ്ഥലങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഭീകരരില്‍ നിന്ന്​ ആയുധങ്ങളും സ്​ഫോടക വസ്​തുക്കളും പിടിച്ചെടുത്തിട്ടുണ്ട്​. മോ​ട്ടോര്‍സൈക്കിളില്‍ ബോംബ്​ സ്ഥാപിച്ച്‌​ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ്​ കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ ദിനത്തോട്​ അനുബന്ധിച്ച്‌​ അതീവ ജാഗ്രതയാണ്​ സുരക്ഷാ ഏജന്‍സികള്‍ രാജ്യ തലസ്ഥാനത്ത് പുലര്‍ത്തുന്നത്. സൈനിക പോസ്റ്റുകള്‍ക്ക്​ നേരെ ആക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്​ ഇന്‍റലിജന്‍സ്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.

Related Articles

Back to top button