അഗര്‍ത്തല: ഫെയ്സ്ബുക്കില്‍ താന്‍ നടത്തിയ അഭ്യര്‍ഥന ശ്രദ്ധിച്ച് പഠിക്കാന്‍ മേശയും മരുന്നുകളും ഭക്ഷണ പായ്ക്കറ്റുകളും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് നല്കിയ സന്തോഷത്തിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ബര്‍ഷ ദാസ്. താത്ക്കാലിക മുറിയിലാണ് നാലു പേരടങ്ങിയ കുടുംബം താമസിക്കുന്നതെന്നും പഠനമേശ വാങ്ങാന്‍ കഴിവില്ലെന്നും അടുത്തിടെ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രിക്കുള്ള വീഡിയോയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഈ ആഴ്ച ആദ്യം പോസ്റ്റ് ചെയ്ത മറ്റൊരു സന്ദേശത്തില്‍ അമ്മയ്ക്ക് കോവിഡ് ബാധിച്ചുവെന്നും മരുന്നും ഭക്ഷണവും ആവശ്യമാണെന്നും 14-കാരിയായ ബര്‍ഷ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അഭ്യര്‍ഥന ശ്രദ്ധയില്‍ പെട്ടയുടനെ സാധ്യമായ സഹായങ്ങളെത്തിച്ചു നല്കാന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Related Articles
Check Also
Close
-
ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍August 23, 2022 9:56 AM