LatestThiruvananthapuram

ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

“Manju”

ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭ പരിഗണിക്കും. സിപിഐയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ബില്‍ പാസാക്കുക. അതേസമയം, ഭേദഗതിക്കെതിരെ സഭക്കുള്ളില്‍ ശക്തമായ പ്രതിഷേധ സ്വരമുയര്‍ത്താനാണ് പ്രതിപക്ഷ നീക്കം. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രതിഷേധവും പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും.

1999ലെ ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പിലാണ് സുപ്രധാന ഭേദഗതി വരുന്നത്. അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകന്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞാല്‍ അയാള്‍ സ്ഥാനത്ത് നിന്ന് മാറണമെന്ന് ലോകായുക്തയ്ക്ക് വിധിക്കാം. ആ വിധി കോംപിറ്റന്റ് അതോറിറ്റിയായ ഗവര്‍ണറോ, മുഖ്യമന്ത്രിയോ സംസ്ഥാന സര്‍ക്കാരോ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ എടുത്തു കളയുന്നത്. അധികാരസ്ഥാനത്തിരിക്കുന്നയാളിന് ഒരു ഹിയറിങ് നടത്തി ലോകായുക്താ വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഈ നിര്‍ദേശത്തിനെതിരെയാണ് പ്രതിപക്ഷവും ഭരണകക്ഷിയായ സിപിഐയും രംഗത്ത് എത്തിയത്. എന്നാല്‍, ബില്‍ സഭയില്‍ എത്തുന്നതിനു മുന്നേ, ഉടക്കി നിന്ന സിപിഐയെ അനുനയിപ്പിക്കാന്‍ ആയത് സര്‍ക്കാരിന് ആശ്വാസമാണ്. സിപിഐയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ബില്‍ നിയമസഭ പാസാക്കുക.

Related Articles

Back to top button