കൃഷ്ണകുമാർ സി
ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ ഏറ്റവും മുൻനിരയിൽ ജീവൻ പണയം വച്ചു പോരാടിക്കൊണ്ടിരിക്കുന്ന വിഭാഗം നഴ്സുമാരാണ്.
ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സമാധാനത്തിനും പ്രതീകങ്ങളായ ഈ വിളക്കേന്തിയ അറുപതോളം മാലാഖമാരെ ഡിവൈഎഫ്ഐ തിരുമല മേഖലാ കമ്മിറ്റി ആദരിച്ചു.
പൂണെയിലെ റൂബി ഹാൾ ഹോസ്പ്പിറ്റലിൽ സ്റ്റാഫായ കിരണിന്റെ മാതാപിതാക്കൾക്ക് ഡി വൈ എഫ് ഐ യുടെ സ്നേഹോപഹാരം നൽകി സി പി ഐ (എം) തിരുവനന്തപുരം ജില്ല.സെക്രട്ടറിയേറ്റ് അംഗം സ.പുത്തൽകട വിജയൻ ഉദ്ഘാടനം ചെയ്തു.