പുനലൂര്‍: ലോക്ഡൗണ്‍ ഇളവ് പ്രതീക്ഷിച്ച് സഞ്ചാരികളെ കാത്ത് ഒറ്റക്കല്‍ മാന്‍ പാര്‍ക്ക്. തുടര്‍ച്ചയായ ലോക്ഡൗണിനെതുടര്‍ന്ന് മാസങ്ങളായി ആളും ആരവവുമില്ലാതെ മൂകമാണ് കിഴക്കന്‍ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം.ദിവസവും എത്തിയിരുന്ന നൂറുകണക്കിന് സഞ്ചാരികളില്‍നിന്ന് ലഭിക്കുന്ന കടലയും പഴവും പാര്‍ക്കിലെ അന്തേവാസികളായ മാനുകള്‍ക്കും മ്ലാവുകള്‍ക്കും ആശ്വാസമായിരുന്നു. ആരും എത്താതായതോടെ അധികൃതര്‍ റേഷനായി നല്കുന്ന പുല്ലും മറ്റും കഴിച്ച് തൃപ്തിപ്പെടേണ്ടിവരുന്നു. കുട്ടികളടക്കം 31 പുള്ളിമാനും 13 മ്ലാവുമുണ്ട്.അപൂര്‍വ കാട്ടുമരങ്ങളാല്‍ നിറഞ്ഞ ഇവിടെ ഉല്ലാസത്തിനായി ഉൗഞ്ഞാലടക്കം സൗകര്യങ്ങളുണ്ട്. ഒന്നരവര്‍ഷത്തിനിടെ നവംബറില്‍ കുറച്ച് ആഴ്ചകള്‍ പാര്‍ക്ക് തുറന്നപ്പോള്‍ നിരവധിയാളുകള്‍ സന്ദര്‍ശിച്ചിരുന്നു. വിദ്യാര്‍ഥികളുടെ വിനോദസഞ്ചാര യാത്ര കഴിഞ്ഞതവണ ഇല്ലാതിരുന്നതിനാല്‍ പാര്‍ക്കിലെ ടിക്കറ്റ് വരുമാനം ഗണ്യമായി കുറഞ്ഞു വരികയാണെന്നും അധികാരികള്‍ അറിയിച്ചു.
Related Articles
തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന ഭാര്യയും ഭര്‍ത്താവും, ശ്രദ്ധേയമായി ഒരു ലോക്സഭാ മണ്ഡലം
March 11, 2024 2:34 PM
Check Also
Close
-
അവർ ബാലുവിനെ കൊന്നതാണ് നിർണ്ണായക വെളിപ്പെടുത്തലുമായി സോബി ജോർജ് കലാഭവൻJuly 31, 2020 10:08 PM