ആലപ്പുഴ: കുട്ടനാടന്‍ ജനത നേടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ റോഡ് നവീകരണത്തിനാണോ സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കുട്ടനാട് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ വേണം. പുഴകളിലേയും കനാലുകളിലേയും എക്കലും ചെളിയും നീക്കണം. എസി റോഡിന്റെ നവീകരണത്തിന് സമ്പൂര്‍ണ പാരിസ്ഥിതിക പഠനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related Articles
Check Also
Close
-
ഇടുക്കിയിലും വിമാനം പറന്നിറങ്ങുംOctober 6, 2021 11:16 AM