ശ്രീനഗര്‍: ജമ്മുവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ സുരക്ഷസേന വധിച്ചു. കുല്‍ഗാം, പുല്‍വാമ ജില്ലകളിലായി നടന്ന മൂന്നോളം ഏറ്റുമുട്ടലുകളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ സോദാറില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷസേന വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. സുരക്ഷസേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ടു ലഷ്കര്‍ തീവ്രവാദികളെ സൈന്യം വധിച്ചു.
തുടര്‍ന്ന് പുല്‍വാമയിലും ഹന്ദ്വാരയിലും അതിശക്തമായ ഏറ്റുമുട്ടലുണ്ടായി . പുല്‍വാമയില്‍ രണ്ടു ഭീകരരെ കൂടി സുരക്ഷസൈന്യം വധിച്ചു. ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരനായ മെഹ്റാസുദ്ദീന്‍ ഹല്‍വായ് അഥവാ ഉബൈദാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ .