IndiaLatest

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: സെമി ബര്‍ത്തുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

“Manju”

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ബര്‍ത്തുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് തുടങ്ങുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശാണ് എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയെങ്കിലും തൊട്ടുപിന്നാലെ നായകന്‍ യഷ് ധുളും വൈസ് ക്യാപ്റ്റന്‍ റഷീദും അടക്കം അഞ്ച് മുന്‍നിര താരങ്ങള്‍ കൊവിഡ് ബാധിതരായത് ക്ഷീണമായി.

അയല്‍ക്കാര്‍ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് അഞ്ച് പേരും നെഗറ്റീവായതിന്റെ ആശ്വസത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി 712 റണ്‍സ് നേടിക്കഴിഞ്ഞ ബാറ്റിംഗ് നിരയ്ക്ക് യഷിന്റെയും റഷീദിന്റെയും തിരിച്ചുവരവ് കൂടുതല്‍ കരുത്താകും. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യയെ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് ബാധിതനായതില്‍ നേരിയ ആശങ്കയുണ്ട്. അതേസമയം, മൂന്ന് കളിയിലും ആധികാരിക ജയം ഇന്ത്യ നേടിയെങ്കില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ തുടങ്ങിയ ശേഷമാണ് ബംഗ്ലാദേശ് ഫോം കണ്ടെത്തിയത്. യുഎഇക്കും കാനഡയ്ക്കും എതിരെ രണ്ടാമത് ബാറ്റ് ചെയ്‌തായിരുന്നു നിലവിലെ ജേതാക്കളുടെ ജയം.

നേരത്തെ, അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയ സെമിയില്‍ കടന്നു. മൂന്നാം ക്വാര്‍ട്ടറില്‍ പാകിസ്ഥാനെ തോല്‍പിച്ചാണ് ഓസീസ് മുന്നേറ്റം. വിജയലക്ഷ്യമായ 277 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ 35.1 ഓവറില്‍ 157 റണ്‍സിന് ഓള്‍ഔട്ടായി. അഫ്‌ഗാനിസ്ഥാനും ഇംഗ്ലണ്ടും നേരത്തെ സെമിയില്‍ കടന്നിരുന്നു.

Related Articles

Back to top button