10 ദിവസമായി എക്കിൾ ; ബ്രസീൽ പ്രസിഡന്റ് ആശുപത്രിയിൽ
ബ്രസീലിയ ; 10 ദിവസമായി തുടർച്ചയായി എക്കിൾ അനുഭവപ്പെട്ടതിനെ തുടർന്ന് ബ്രസീൽ പ്രസിഡന്റ് ജയ്ർ ബോൾസോനാരോ ആശുപത്രിയിൽ . ദന്ത ചികിത്സയുടെ ഭാഗമായി ജൂലൈ മൂന്നിന് നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ ആരംഭിച്ച എക്കിൾ ഇതുവരെയും നിന്നില്ലെന്ന് ബോൾസോനാരോ നേരത്തെ പറഞ്ഞിരുന്നു
എക്കിൾ വിട്ടുമാറാത്തതിനാൽ അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട് . വിദഗ്ധ പരിശോധനയ്ക്കായി ബോൾസോനാരോയെ സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച പുലർച്ചെയാണ് സൈനിക ആശുപത്രിയിലേക്ക് പ്രസിഡന്റ് എത്തിയത്. 24 മുതൽ 48 മണിക്കൂർ വരെ ഇദ്ദേഹം നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
എന്നാൽ പ്രസിഡന്റിനെ വിദഗ്ധ പരിശോധനകൾക്കും ശസ്ത്രക്രിയയ്ക്കുമായി പ്രസിഡന്റിനെ സാവോ പോളോയിലേക്ക് മാറ്റാനായിരുന്നു മികച്ച ഡോക്ടർമാരുടെ ശുപാർശ. സാവോ പോളോയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ബോൾസനാരോയ്ക്ക് അനസ്തേഷ്യ നൽകിയിരുന്നു.