ഇന്ന് കര്‍ക്കിടകവാവ്; വീടുകളില്‍ തന്നെ ബലിയിടാം എന്ന് നിര്‍ദ്ദേശം
തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്നു കര്‍ക്കിടക വാവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ പതിവു രീതിയിലുള്ള ബലിതര്‍പ്പണം ഇപ്രാവശ്യവും ഇല്ല.
കൂടാതെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ഇക്കുറി ബലിതര്പ്പണമില്ലെന്നു നേരത്തെ തന്നെ അറിയിച്ചിരിന്നു. ഇതിനു പകരമായി വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചു വീടുകളില്‍ തന്നെ ബലിയിടാനാണ് ആചാര്യന്മാര് പറയുന്നത്. എന്നാല്‍ ബലിതര്‍പ്പണത്തിനു ശേഷമുള്ള ചില വഴിപാടുകള്‍ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ക്ഷേത്രങ്ങളില്‍ തന്നെ നടത്തുന്നതിനായി സൗകര്യവും ഒരുക്കിയിട്ടുണ്ട്.