IndiaLatest

ജയിലിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ ശശികലയ്ക്ക് കൊവിഡ്

“Manju”

ബെഗളൂരു : എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സവും പനിയും പുറംവേദനയും കൂടിയത് കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് ശശികല. അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് സംഭവം.

ബെംഗളൂരു ജയിലിനുള്ളിലെ ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. എന്നാൽ രക്തത്തിലുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞത് കാരണം ബൗറിംഗ് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊറോണ ആണെന്ന് സംശയമുളളതായി ജയിൽ ഡോക്ടർമാർ അറിയിച്ചു. എന്നാൽ പരിശോധന നടത്തിയിട്ടില്ല.

Related Articles

Back to top button