ഡല്‍ഹി ;രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ‘രാഷ്ട്രം ആദ്യം എപ്പോഴും ആദ്യം’ എന്നതാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന്റെ സന്ദേശം . ഓഗസ്റ്റ് 15 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുപോലെ രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയില്‍ ആണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.
അതേസമയം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാവാഹനങ്ങളും പരിശോധിച്ചാണ് പോലീസ് കടത്തിവിടുന്നത്. ഇതോടൊപ്പം, അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ അധിക ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.