KannurKeralaLatest

ബോള്‍ രൂപത്തില്‍ ബോംബ്; കളിക്കുന്നതിനിടെ കുട്ടിയ്ക്ക് പരിക്ക്

“Manju”

കണ്ണൂരില്‍ ഐസ്‌ക്രീം ബോള്‍ രൂപത്തില്‍ ബോംബ്. ബോള്‍ ആണെന്ന് കരുതി എടുത്ത് കളിച്ച കുട്ടിയ്ക്ക് ബോംബ് പൊട്ടി പരിക്കേറ്റു. കണ്ണൂര്‍ ധര്‍മ്മടത്താണ് സംഭവമുണ്ടായത്. പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശം പോലീസ് പരിശോധിച്ച്‌ വരികയാണ്. നടന്‍ വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങളേറ്റെടുത്ത് സോഷ്യല്‍ മീഡിയ
ധര്‍മടം പാലയാട് നരി വയലിലാണ് ഐസ്ക്രീം ബോള്‍ രൂപത്തിലുള്ള ബോംബ് പൊട്ടിത്തെറിച്ചത്. ബോള്‍ ആണെന്ന് കരുതി കുട്ടി കളിക്കുവാനെടുക്കുകയായിരുന്നു. എന്നാല്‍, കളിക്കുന്നതിനിടെ ബോള്‍ എറിഞ്ഞപ്പോഴാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ നരിവയല്‍ സ്വദേശി ശ്രീവര്‍ദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button