LatestThiruvananthapuram
ഈ മാസം 100% ആദ്യ ഡോസ് വാക്സിനേഷനും പൂര്‍ത്തിയാകും; ആരോഗ്യ മന്ത്രി
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/09/ആദ്യ-ഡോസ്-വാക്സിനേഷനും-പൂര്‍ത്തിയാകും-ആരോഗ്യ-മന്ത്രി.jpg?resize=650%2C323&ssl=1)
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ 100% ആദ്യ ഡോസ് വാക്സിനേഷനും പൂര്‍ത്തിയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓഗസ്റ്റ് മാസം 88,23,524 ഡോസ് വാക്സിന് നല്‍കിയതില്‍ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും 17,34,322 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ്. ഇതിനാല്‍ തന്നെ സംസ്ഥാനത്തെ വാക്സിനേഷന് യജ്ഞം വന്‍ വിജയമാണെന്നും ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും ഒന്നാം ഡോസ് വാക്സിന് നല്കി പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു.