IndiaLatest

ജമ്മു കശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

“Manju”

സിന്ധുമോൾ. ആർ

ജമ്മു കശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.ബാരാമുള്ളയിലെ വാനിഗാം പയീന്‍ ക്രീരി പ്രദേശത്താണ് സംഭവം. പുലര്‍ച്ചയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇവിടെ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍.

സിആര്‍പിഎഫും സെെന്യവും, പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.സുരക്ഷാ സേനയെ കണ്ട ഭീകരര്‍ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് സേനയും പ്രത്യാക്രമണം നടത്തുകയായിരുന്നു. നിലവില്‍ പ്രദേശം പൂര്‍ണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

Related Articles

Back to top button