LatestThiruvananthapuram
ആറ് ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര് ഇന്ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാര് ഇന്ന് ചുമതലയേല്‍ക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാര് ഇന്ന് ചുമതല ഏല്ക്കുക. പാലക്കാട് രാവിലെ 10 മണിക്ക് എ തങ്കപ്പന് ഡിസിസി അധ്യക്ഷനായി സ്ഥാനമേല്‍ക്കും. എ വി ഗോപിനാഥിനെ മറികടന്നാണ് എ തങ്കപ്പന് പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിലെത്തിയത്.
ഇടുക്കിയില്‍ സി പി മാത്യു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറില്‍ നിന്നാണ് അധ്യക്ഷ പദവി ഏറ്റെടുക്കും. കോട്ടയം ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ഇന്ന് ചുമതലയേല്‍ക്കും. കൊല്ലത്തെ പി രാജേന്ദ്രപ്രസാദും പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പിലുമാണ് ഡിസിസി പ്രസിഡന്റുമാരായി ചുമതലയേല്‍ക്കുക. അതേസമയം ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്നാണ് സൂചന.