IndiaLatest

ഇന്‍ഷൂറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ചു

“Manju”

ചെന്നൈ: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാര്‍ കത്തിച്ച്‌ പൊലീസില്‍ പരാതി നല്‍കിയ ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍.ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു കാര്‍ കത്തിച്ചത്. ചെന്നൈ മധുരവായല്‍ കൃഷ്ണാനഗറിലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിക്കുകയും എന്നാല്‍ മറ്റാരോ കത്തിക്കുകയായിരുന്നെന്ന് കാണിച്ച്‌ പരാതി നല്‍കുകയുമായിരുന്നു. പിന്നീട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

Related Articles

Back to top button