ചാത്തന്നൂര്‍ : മദ്യപിച്ച് ലക്കുകെട്ടതിന് ശേഷം ദീര്‍ഘദൂര യാത്രക്ക് എട്ടാംക്ലാസുകാരനായ മകനെ ഡ്രൈവറാക്കിയ സംഭവത്തില്‍ പിതാവിനെ പൊലീസ് റിമാന്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്റ് ചെയ്തത്. ചാത്തന്നൂര്‍ ജങ്ഷനില്‍വെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കായിരുന്നു യാത്ര.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. മലപ്പുറത്താണ് കുട്ടി പഠിക്കുന്നത്.