കോട്ടയം: ജില്ലയില്‍ 1,580 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,569 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര് രോഗബാധിതരായി. 2145 പേര് രോഗമുക്തരായി.
പുതുതായി 9969 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.84 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 661 പുരുഷന്മാരും 665 സ്ത്രീകളും 254 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 9000 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,73,773 പേര് കൊവിഡ് ബാധിതരായി. 2,61,639 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50,855 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.